‘എന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല’ പൊട്ടിത്തെറിച്ച് മീര നന്ദന്‍
ടെലിവിഷന്‍ അവതാരകയായെത്തി മലയാള സിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയ നടിയാണ് മീരാ നന്ദന്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മീര ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ്. മീരയുടെ ചിത്രങ്ങളെല്ലാം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. എന്നാല്‍ ഈ അടുത്തായി താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ചിത്രങ്ങളുടെ പേരില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി . ഒരു സിനിമാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീര വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.
തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും മീര അഭിമുഖത്തില്‍ പറഞ്ഞു. ‘ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. രണ്ട് വിഭാഗം ആളുകളുണ്ട്, ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക്പോകുന്നത് എന്ന് ചോദിക്കുന്നവര്‍. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങല്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത്?”- മീര പറയുന്നു.