ചെന്നൈ: നടനും സംവിധായകനുമായ ചേരനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മീര മിഥുന്. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ ഷോയില്‍ ടാസ്ക് ചെയ്യുന്നതിനിടെ തന്നെ ചേരന് സ്പര്‍ശിച്ചുവെന്നാണ് താരത്തിന്റെ ആരോപണം. ആ പ്രവര്‍ത്തി ദുരുദ്ദേശപരമായിരുന്നുവെന്ന് നടി കൂട്ടിച്ചേര്‍ത്തു.
വില്ലേജ് റൗണ്ട് ടാസ്കിലാണ് സംഭവം നടന്നത്. ചേരന് അനുവാദമിവല്ലാതെ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചുവെന്ന് മീര തുറന്ന് പറഞ്ഞു. എന്നാല്‍ നടിയുടെ ആരോപത്തെ തള്ളി ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികള്‍ രംഗത്ത് വന്നു. അതേസമയം ചേരന് മോശക്കാരനായ ഒരു വ്യക്തിയല്ലെന്നും അദ്ദേഹം രണ്ടു പെണ്‍കുട്ടികളുടെ പിതാവാണെന്നും ബിഗ് ബോസിലെ മറ്റുതാരങ്ങള്‍ പറഞ്ഞു.
ചേരന് സ്ത്രീകളോട് മോശമായി പെരുമാറാന്‍ സാധിക്കില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് അതറിയാം- ചേരനെ പിന്തുണച്ച് കൊണ്ട് ചിലര്‍ പറഞ്ഞു. സംഭവം വാക്ക് തര്‍ക്കമായതോടെ ചേരന് മീരയോട് മാപ്പ് പറയുകയും ചെയ്തു. ദുരുദ്ദേശത്തോടെയല്ല താന്‍ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നുമാണ് അദ്ദേഹം മീരയോട് പറഞ്ഞത്.