എന്റെ ആ സമയത്തെ ഒരു തോന്നലായിരുന്നു അത്, അത് ഞാന്‍ ആരോടും പറഞ്ഞില്ല, അദ്ദേഹത്തെ ഒന്ന് വിളിക്കുക പോലും ചെയ്തില്ല; ഈ ടെലിപ്പതി എന്നൊക്കെ പറയുമ്പോലെ അത് നടന്നു; തുറന്ന് പറഞ്ഞ് മീര ജാസ്മിന്‍
കൊച്ചി:എക്കാലത്തെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. അഭിനയത്തില്‍ സജീവമായിരുന്ന താരം ഇടയ്ക്ക് വെച്ചിട്ട് ബ്രേക്ക് എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. ഇപ്പോള്‍ സത്യന്‍ അന്തിക്കാട് സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് വരിക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. എന്തുകൊണ്ട് സിനിമയില്‍ നിന്നും വിട്ടുനിന്നുവെന്നും ഭാവിയിലേക്ക് സിനിമയില്‍ എങ്ങനെ സജീവമാകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മീര ജാസ്മിന്‍ പറയുന്നു.
സിനിമയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ മാനസികമായി തയ്യാറായ സമയം മുതല്‍ അതായത് ഒരു 2019ന്റെ ഒക്കെ തുടക്കത്തില്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുമായിരുന്നു സത്യന്‍ അങ്കിളിന്റെ ഒരു മൂവി ഇപ്പോ വന്നിരുന്നെങ്കില്‍ ചെയ്യാമായിരുന്നു. സത്യന്‍ അങ്കിളിന്റെ സിനിമയിലൂടെ തിരിച്ചുവരായിരുന്നു എന്നൊക്കെ. എന്റെ ആ സമയത്തെ ഒരു തോന്നലായിരുന്നു അത്. അത് ഞാന്‍ ആരോടും പറഞ്ഞില്ല.
സത്യന്‍ അങ്കിളിനെ ഒന്നു വിളിക്കുകപോലും ചെയ്തില്ല. അത് മനസില്‍ അങ്ങനെ ഇരുന്നു. പക്ഷെ അവിടുന്ന് ഒരു രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഈ കൊവിഡ് ഔട്ട് ബ്രേക്കിന് മുമ്ബ് തീര്‍ത്തും യാദൃശ്ചികമായി. ഈ ടെലിപ്പതി എന്നൊക്കെ പറയില്ലെ അതുപോലെ അങ്കിള്‍ എന്നെ ഇങ്ങോട്ട് കോണ്‍ടാക്ട് ചെയ്തതാണ്. ശരിക്കും ഒരു അത്ഭുതം ആയിരുന്നു അങ്കിളിന്റെ ആ ഫോണ്‍ കോള്‍’.
ഞാന്‍ നടിയായതും ജീവിതത്തില്‍ എനിക്ക് ഉണ്ടായ നേട്ടങ്ങള്‍ എല്ലാം തന്നതും മലയാളമാണ്… ഈ മണ്ണാണ്. മലയാളിക്ക് എന്നോട് ഉള്ള ഇഷ്ടം ഇപ്പോളും ഉണ്ട് എന്നതും എനിക്ക് വളരെ സന്തോഷവും പ്രതീക്ഷയും തരുന്ന കാര്യമാണ്. ഈ സിനിമ അനൗണ്‍സ് ചെയ്തപ്പോളും സ്‌നേഹവും പിന്തുണയുമാണ് എനിക്ക് ഇവിടുന്ന് കിട്ടിയത്. മീര ഇനി സജീവമായിരിക്കുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. സജീവമായിരിക്കും പക്ഷെ ഞാന്‍ സെലക്ടീവ് ആയിരിക്കും.
ഇനി ഏതെങ്കിലും ഒരു ഭാഷാ ചിത്രം എന്നതിലുപരി കണ്ടന്റിനായിരിക്കും ഞാന്‍ പ്രാധാന്യം നല്‍കുക. ചിലപ്പോള്‍ ഈ സിനിമ ഇറങ്ങി കുറച്ച് സമയത്തേക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഒരു ഗ്യാപ്പ് വന്നേക്കാം അതല്ല ഉടന്‍ നല്ല കഥാപാത്രം കിട്ടിയാല്‍ ആ ഗ്യാപ്പ് ഉണ്ടാവുകയും ഇല്ല. ദൈവം അവസരവും ആയുസ്സും തന്നാല്‍ എനിക്ക് പ്രായമാകുന്ന വാര്‍ധക്യകാലത്തൊക്കെ അഭിനയിക്കണം.
പക്ഷെ കഥാപാത്രങ്ങളും ഒപ്പം സിനിമ ഏത് ടീമാണ് ചെയ്യുക എന്നൊക്കെ നോക്കിയായിരിക്കും ഇനി സിനിമ തെരഞ്ഞെടുക്കുന്നത്. സംവിധാനം പഠിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷെ അത് അഭിനയം പോലെ അത്ര എളുപ്പമല്ല. സംവിധാനം പഠിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ പഠിക്കുക തന്നെ ചെയ്യും. പിന്നെ പ്രൊഡക്ക്ഷന്‍ ചെയ്യണം എന്നും ആഗ്രഹം ഉണ്ട്. കുറച്ച് കാലം കഴിയുമ്ബോ പ്രൊഡക്ഷനിലും എന്നെ പ്രതീക്ഷിക്കാം’.