KeralaNewsNews

കോടീശ്വരൻ കാണാമറയത്ത്, മീനാക്ഷിയ്ക്ക് ബമ്പറിനൊപ്പം സമാശ്വാസ സമ്മാനവും

കൊച്ചി:ഓണം ബമ്പർ നറുക്കെടുപ്പിൽ തൃപ്പുണിത്തുറ മീനാക്ഷി ലോട്ടറി ഏജൻസി വിൽപ്പന നടത്തിയ ടിക്കറ്റിനു സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപയും ലഭിച്ചു. ഇവിടെ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനവും ലഭിച്ചത്. ഒന്നാം സമ്മാനം നേടിയ ആളെ ഇതുവരെ കണ്ടെത്തിയില്ല.

വിമുക്ത ഭടൻ ആയ വിജയൻ പിള്ളയ്ക്ക് ആണ് മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ വിജയൻ പിള്ള തൃപ്പുണിത്തുറയിലെ സ്വകാര്യ സെക്യുരിറ്റി ജീവനക്കാരൻ ആണ്.

Te 645465 എന്ന നമ്പറിനാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാല​ഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്.

രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍

ഒന്നാം സമ്മാനം [Rs.12 Crores]

Te 645465

സമാശ്വാസ സമ്മാനം(5,00,000/-)

TA 645465 TB 645465 TC 645465 TD 645465 TG 645465

രണ്ടാം സമ്മാനം [Rs.1 Crore]

TA 945778 TB 265947 TC 537460 TD 642007 TE 177852 TG 386392

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker