മീ ടു ആരോപണം,സിനിമാ നിര്‍മ്മാതാവ് കുറ്റക്കാരനെന്ന് കോടതി,ശതകോടീശ്വരന്റെ വാസം ഇനി ജയിലില്‍
ന്യൂയോര്‍ക്ക്: മീടു ആരോപണം നേരിട്ട ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വേ വെയിന്‍സ്റ്റീന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. ലോകമെമ്പാടും മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിന്‍സ്റ്റീനെ രണ്ട് കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറഞ്ഞത് അഞ്ചു മുതല്‍ 29 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇദേഹത്തിനെതിരെ തെളിഞ്ഞത്.
വെയ്ന്‍സ്റ്റെയ്നെതിരെ ഉയര്‍ന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകള്‍ പരിശോധിച്ച കോടതി ഇതില്‍ രണ്ടു കേസില്‍ കുറ്റാരോപണം നിലനില്‍ക്കുന്നതാണെന്നു കണ്ടെത്തി. തുടര്‍ന്ന് കൈവിലങ്ങ് വെച്ചണ് കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടു പോയത്
2006 ല്‍ വെയ്ന്‍സ്റ്റെയ്ന്റെ അപാര്‍ട്മെന്റില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും 2013 ല്‍ നടി ജസീക്കാ മാനെ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലുമാണ് വെയ്ന്‍സ്റ്റീന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ നിലവിളിച്ചു കൊണ്ടാണ് അദ്ദേഹം കോടതി മുറിവിട്ടത്. ഞാന്‍ നിരപരാധിയാണ്. അമേരിക്കയില്‍ ഇങ്ങനെ സംഭവിച്ചു കൂടാ എന്ന് പറഞ്ഞ് നിലവിളിച്ച സംവിധായകനെ പൊലീസ് കൈവിലങ്ങ് അണിയിക്കുകയും ചെയ്തു.
ഹോളിവുഡ് സിനിമാ ലോകത്തെ നടിമാരും അണിയറ പ്രവര്‍ത്തകരും അടക്കം അനേകം പേര്‍ ഓസ്‌ക്കാര്‍ ജേതാവ് കൂടിയായ ഹാര്‍വേ വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. ആഞ്ജലീന ജോളിയും ഗിനത്ത് പാള്‍ട്രൊയും ഉള്‍പ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ഉള്‍പ്പെടെ എണ്‍പതോളം പേരാണ് വെയ്ന്‍സ്റ്റെയ്നെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്.