മുംബൈ: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും. പുതുക്കിയ വില ഏപ്രിലില്‍ നിലവില്‍ വരും. ഇതാദ്യമായാണ് മരുന്നുകള്‍ക്ക് ഒറ്റയടിക്ക് 50 ശതമാനം വില കൂടുന്നത്. ജനതാത്പര്യം പരിഗണിച്ച് മരുന്നുകള്‍ വിപണിയില്‍ ലഭ്യമാക്കാനാണ് വില വര്‍ധിപ്പിച്ചതെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.
ആന്റിബയോട്ടിക്കുകള്‍, അലര്‍ജിക്കും മലേറിയയ്ക്കും എതിരെയുള്ള മരുന്നുകള്‍, ബിസിജി വാക്സിന്‍, വിറ്റാമിന്‍ സി എന്നിവ ഉള്‍പ്പെടെയുള്ള 21 മരുന്നുകള്‍ക്കാണ് 50 ശതമാനത്തിലധികം വില കൂട്ടാന്‍ എന്‍സിപിപിഎ അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷക്കാലമായി മരുന്നുകമ്പനികള്‍ മുന്നോട്ടു വെക്കുന്ന ആവശ്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ക്ലോറോക്വിന്‍ (ആന്റി മലേറിയ), ഡാപ്സണ്‍ (കുഷ്ഠരോഗത്തിന് എതിരെയുള്ള ആന്റി ബയോടിക്), ബിസിജി വാക്സിന്‍ എന്നിവയ്ക്കാണ് വില കൂടുന്നത്.