31.1 C
Kottayam
Thursday, May 16, 2024

മെഡിക്കൽ കോളേജുകളിലെ ജൂനിയർ നേഴ്സുമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ

Must read

തിരുവനന്തപുരം: ശമ്പളവർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ നേഴ്സുമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരം തുടങ്ങുന്നു. സ്റ്റാഫ് നഴ്സിന് നൽകുന്ന അടിസ്ഥാന വേതനമെങ്കിലും,അതേ ജോലി ചെയ്യുന്ന ജൂനിയർ നഴ്സുമാർക്ക് നൽകണമെന്നാവശ്യം. നഴ്സുമാർ സമരത്തിനിറങ്ങുന്നത് മെഡിക്കൽ കോളേജുകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കും.

തിരുവനന്തപുരം , ആലപ്പുഴ, എറണാകുളം ,തൃശൂർ തുടങ്ങി സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിലെ 375 ജൂനിയർ നേഴ്സുമാരാണ് അനിശ്ചിത കാലത്തേക്ക് ജോലിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

ബിഎസ്എസി നേഴ്സിംഗ് പൂർത്തിയാക്കി കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒരു വ‌ർഷത്തെ ഇൻറേൺഷിപ്പിന് പ്രവേശിച്ചവരാണിവർ. കൊവിഡ് ചികിത്സ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റെല്ലാവർക്കും ശമ്പളം വർദ്ധിപ്പിച്ചെങ്കിലും ജൂനിയർ നേഴ്സുമാരെ നാല് വർഷമായി ആരോഗ്യവകുപ്പ് അവഗണിക്കുകയാമെന്ന് ഇവർ ആരോപിക്കുന്നു.

ജൂനിയർ നേഴ്സുമാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളം 13900 രൂപയാണ്. ഇത് സ്റ്റാഫ് നേഴ്സിന് ലഭിക്കുന്ന അടിസ്ഥാന ശമ്പളമായ 27800 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. ശമ്പളം വർദ്ധിപ്പിക്കുന്നതുവരെ ജോലിയിൽ നിന്ന് വിട്ട് നിൽക്കാനാണ് ഇവരുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week