Home-bannerKeralaNewsRECENT POSTS
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; പണിക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ക്ക് നോട്ടീസ്
വയനാട്: മേപ്പാടിയിലെ പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പാടിയില്‍ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് മൂന്നംഗ മാവോയിസ്റ്റ് സംഘം നോട്ടീസ് വിതരണം ചെയ്തു. പണിക്കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനാണ് നോട്ടീസില്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
ചുളുക്ക എസ്റ്റേറ്റിന്റെ പാടിയില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. കേസെടുക്കുമെന്ന് മേപ്പാടി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കാപ്പിക്കളത്തും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നതിനാല്‍ വിഷയം ഗൗരവമായി തന്നെ പോലീസ് കാണുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News