ദില്ലി: ഗുഡ്ഗാവ് മെട്രോ സ്റ്റേഷനില്‍ യുവതിയുടെ സമീപം സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററില്‍ വച്ചാണ് യുവാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്. ജൂണ്‍ 14നായിരുന്നു സംഭവം. യുവതി സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ ടാഗ് ചെയ്തായിരുന്നു യുവതി സംഭവം ട്വീറ്റ് ചെയ്തത്. യുവാവിനെതിരെ താൻ രംഗത്തെത്തിയപ്പോള്‍ സംഭവം കണ്ടുനിന്ന ആരും പ്രതികരിച്ചില്ലെന്നും യുവതി ആരോപിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന് മുമ്പ് മതിയായ സുരക്ഷ നല്‍കണമെന്നും യുവതി ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.