23.5 C
Kottayam
Tuesday, November 19, 2024
test1
test1

പച്ചപ്പരിഷ്‌കാരി!ബേസ് മോഡല്‍ മുതല്‍ കിടുക്കാച്ചി ഫീച്ചറുകള്‍; റൂമിയോണും വേരിയന്റുകളുമിങ്ങനെ

Must read

മുംബൈ:മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ എർട്ടിഗയുടെ റീബാ‌ഡ്‌ജ്​ പതിപ്പുമായി എത്തി ടൊയോട്ട കഴിഞ്ഞ ദിവസം ട്രെൻഡ് സെറ്ററായിരുന്നു. ബേബി ക്രിസ്റ്റ ലുക്കും കിടിലൻ മൈലേജുമെല്ലാം ആയപ്പോൾ റൂമിയോൺ എന്ന എംപിവി വാഹനത്തിന്റെ ചിത്രങ്ങലെല്ലാം സമൂഹമാധ്യങ്ങളിലെല്ലാം വലിയ ഓളമാണ് സൃഷ്‌ടിച്ചത്. ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ചതിനു പിന്നാലെയാണ് റൂമിയോൺ ഇന്ത്യയിലേക്കും കാലുകുത്തുന്നത്.

മാരുതി സുസുക്കി-ടൊയോട്ട പങ്കാളിത്തത്തിൽ എത്തുന്ന അഞ്ചാമത്തെ ക്രോസ്-ബാഡ്‌ജ്‌ഡ് ഉൽപ്പന്നത്തിന്റെ വില വരും മാസം ജാപ്പനീസ് ബ്രാൻഡ് പ്രഖ്യാപിക്കും. കഫേ വൈറ്റ്, സ്പങ്കി ബ്ലൂ, ഐക്കണിക് ഗ്രേ, റസ്റ്റിക് ബ്രൗൺ, എന്റൈസിംഗ് സിൽവർ എന്നീ അഞ്ച് നിറങ്ങളിൽ പുതിയ ടൊയോട്ട റൂമിയോൺ ലഭ്യമാകും. . ഉപഭോക്താക്കൾക്ക് S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ നിന്ന് തിരഞ്ഞെടുക്കാം. മോഡലിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാൻ താത്പര്യമുള്ളവർക്കിതാ കൂടുതൽ വിശദാംശങ്ങൾ.

Toyota Rumion MPV Variant Wise Features List

ടൊയോട്ട റൂമിയോൺ S: പെട്രോൾ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക്, സിഎൻജി മാനുവൽ എന്നീ ഓപ്ഷനുകളിലെത്തുന്ന S പതിപ്പാണ് എംപിവിയുടെ ബേസ് വേരിയന്റായി അറിയപ്പെടുക. ഇതിന്റെ സവിശേഷതകളിലേക്ക് വന്നാൽ ഗ്രില്ലിനും ഫ്രണ്ട് ബമ്പറിനും വേണ്ടിയുള്ള ക്രോം ഇൻസെർട്ടുകൾ, ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, വീൽ ക്യാപ് ഉള്ള സ്റ്റീൽ വീലുകൾ, ബോഡി കളറുള്ള ഡോർ ഹാൻഡിലുകളും ORVM-കൾ എന്നിവയെല്ലാമാണ് ലഭിക്കുക.

ഇതുകൂടാതെ വൺ-ടച്ച് റിക്ലൈൻ, സ്ലൈഡ് ഫംഗ്‌ഷനുകൾ എന്നിവയുള്ള രണ്ടാം നിര സീറ്റുകൾ, 50:50 സ്പ്ലിറ്റുള്ള റിക്ലൈൻ ഫംഗ്‌ഷനോടുകൂടിയ മൂന്നാംനിര സീറ്റുകൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ, രണ്ടാംനിരയിൽ സെൻട്രൽ ആംറെസ്റ്റ്, മൂന്ന് വരികൾക്കും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, കളർ TF സ്ക്രീനുള്ള MID, മാനുവൽ എസി, ത്രീ-സ്റ്റേജ് സ്പീഡ് കൺട്രോൾ ഫംഗ്‌ഷനുള്ള റൂഫ് ഫിറ്റഡ് എസി, സെന്റർ കൺസോളിൽ എയർ-കൂൾഡ് ട്വിൻ കപ്പ് ഹോൾഡറുകൾ എന്നിവയും ടൊയോട്ട റൂമിയോൺ S ബേസ് പതിപ്പിലുണ്ടാവും.

Toyota Rumion MPV Variant Wise Features List

തീർന്നില്ല റിമോട്ട് കീലെസ് എൻട്രി, നാല് പവർ വിൻഡോകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, ടച്ച് ബട്ടണുകളുള്ള ഓഡിയോ സ്ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ്-മൌണ്ടഡ് കൺട്രോളുകൾ, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇഎസ്പി, ഹിൽഹോൾഡ് കൺട്രോൾ, സീറ്റ്ബെൽറ്റ് റിമൈൻഡർ, ഹൈ-സ്പീഡ് അലേർട്ട് സിസ്റ്റം, സ്പീഡ് സെൻസിംഗ് ഓട്ടോഡോർ ലോക്ക് ഫംഗ്‌ഷൻ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും ബേസ് വേരിയന്റിൽ കിട്ടും.

റൂമിയോൺ G പെട്രോൾ മാനുവൽ: ബേസ് വേരിയന്റിലെ ഫീച്ചറുകൾക്ക് പുറമെ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബൂട്ട് ലിഡിൽ ക്രോം എലമെന്റ്, ക്രോം ഡോർ ഹാൻഡിലുകൾ, റിയർ വൈപ്പറും വാഷറും, റിയർ ഡീഫോഗർ, ഫ്രണ്ട്-റിയർ മഡ്ഗാർഡുകൾ, ഡാഷ്‌ബോർഡിനും ഫ്രണ്ട് ഡോർ ട്രിമ്മുകൾക്കും മെറ്റാലിക് ടീക്ക് വുഡ് ഫിനിഷ്, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡ്യുവൽ-ടോൺ സീറ്റ് ഫാബ്രിക് അപ്ഹോൾസ്റ്ററി എന്നിവയാണ് രണ്ടാമത്തെ വേരിയന്റിൽ ടൊയോട്ട നൽകുന്ന ഫീച്ചറുകൾ.

Toyota Rumion MPV Variant Wise Features List

അതോടൊപ്പം ആദ്യവരിയിൽ യൂട്ടിലിറ്റി ബോക്സുള്ള സ്ലൈഡിംഗ് ആംറെസ്റ്റ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് കീലെസ് എൻട്രി, ആർക്കമിസ് സൗണ്ട് സെൻസിനൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, രണ്ട് ട്വീറ്ററുകൾ, ഉയരം ക്രമീകരിക്കാവുന്ന മുൻ സീറ്റ് ബെൽറ്റുകൾ, ഫ്രണ്ട് ഫോഗ് ലൈറ്റുകൾ, ടൊയോട്ട ഐ-കണക്ട് സാങ്കേതികവിദ്യ എന്നിവയും ടൊയോട്ട റൂമിയോൺ G പെട്രോൾ മാനുവൽ വേരിയന്റിന്റെ ഭാഗമാണ്.

റൂമിയോൺ V പെട്രോൾ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക്: ബേസ്, മിഡ് വേരിയന്റുകളിലെ ഫീച്ചർ നിരയ്ക്ക് പുറമെ മെറ്റാലിക് ടീക്ക് വുഡ് ഫിനിഷുള്ള ലെതർ സ്റ്റിയറിംഗ് വീൽ, കീ-ഓപ്പറേറ്റഡ് ORVM-കൾ, ക്രൂയിസ് കൺട്രോൾ, ഫോളോ-മീ-ഹോം ഫംഗ്‌ഷനോടുകൂടിയ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് സീറ്റ് സൈഡ് എയർബാഗുകൾ, പിൻ പാർക്കിംഗ് ക്യാമറ പോലുള്ള അത്യാധുനക സജ്ജീകരണങ്ങളും കോംപാക്‌ട് എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Toyota Rumion MPV Variant Wise Features List

മാരുതി എർട്ടിഗയുടെ റീബാഡ്‌ജ് വാഹനമായതിനാൽ തന്നെ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ, നാല് സിലിണ്ടർ, NA പെട്രോൾ എഞ്ചിനാണ് 2023 റൂമിയോണിന്റ് ഹൃദയം. ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും കമ്പനി അവതരിപ്പിക്കുന്നുണ്ട്. പെട്രോൾ പതിപ്പ് 102 bhp പവറിൽ പരമാവധി 137 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്.

അതേസമയം റൂമിയോൺ സിഎൻജിയിൽ ഓടുമ്പോൾ വാഹനത്തിന്റെ പവർ കണക്കിൽ കാര്യമായ കുറവുണ്ടാവുന്നുണ്ട്. സിഎൻജിയിൽ എംപിവി 87 bhp കരുത്തിൽ 121 Nm torque ആണ് നൽകുന്നത്. പെട്രോള്‍ മാനുവല്‍ മോഡലിന് 20.11 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്ററും സിഎന്‍ജിക്ക് 26.11 കിലോമീറ്ററുമാണ് ടൊയോട്ട അവകാശപ്പെടുന്ന മൈലേജ് കണക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് നിസ്സാരമായി കാണാനാകില്ല ; നിർണായക വിധിയുമായി ഹൈക്കോടതി

കൊച്ചി: സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് (ബോഡി ഷെയിമിംഗ്) ഗാർഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് തുറന്നു പറഞ്ഞ് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് ഭർതൃസഹോദരന്റെ ഭാര്യ കളിയാക്കിയതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ...

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ പെരുങ്കടവിള ചുള്ളിയൂർ വിജി ഭവനിൽ സുജി (33) ആണ് മരിച്ചത്. പിതാവാണ് ഇവരെ...

ഉരുള്‍പൊട്ടൽ ദുരന്തം; വയനാട്ടിൽ ഹര്‍ത്താൽ ആരംഭിച്ചു

കല്‍പ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു...

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി മേധാവി

ബെംഗളൂരു: മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി മേഖലകളിൽ അടുത്ത ദിവസങ്ങളിൽ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു....

Food poison: വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്ക് ഭക്ഷ്യവിഷബാധ ; സഫയർ ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്

ഇടുക്കി : മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി സംഘത്തിന് ഭക്ഷ്യവിഷബാധ. അടൂരിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തെ തുടർന്ന് അടിമാലിയിലെ സഫയർ ഹോട്ടൽ ആരോഗ്യ വകുപ്പ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.