KeralaNewsRECENT POSTS
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം നാടുവിട്ടു; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി
ചെങ്ങന്നൂര്‍: ഭര്‍ത്താവിനെയും മൂന്ന് വയസുള്ള മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയ്ക്ക് ഒടുവില്‍ കിട്ടയത് എട്ടിന്റെ പണി. ഇലഞ്ഞിമേല്‍ ലക്ഷം വീട് കോളനിയില്‍ പ്രിന്‍സി എന്ന 30 വയസുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലാം തീയതി വൈകുന്നേരം രാത്രിയോടെയാണ് പ്രിന്‍സി കാമുകനായ ചങ്ങാനാശേരി സ്വദേശിക്കൊപ്പം നാടുവിട്ടത്.
എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവാവ് യുവതിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. ഇതോടെ പ്രിന്‍സി ചങ്ങാനാശേരിയിലെ ഒരു തുണിക്കടയില്‍ ജോലിക്ക് ചേര്‍ന്നു. ഈ വിവരം അറിഞ്ഞ പോലീസ് തുണിക്കടയില്‍ എത്തി പ്രിന്‍സിയെ അറസ്റ്റ് ചെയ്യുകയായിരിന്നു. കോടതിയില്‍ ഹാജരാക്കിയ പ്രിന്‍സിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News