തിരുവനന്തപുരത്ത് കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് യുവാവ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; ഒടുവില്‍ സംഭവിച്ചത്
തിരുവനന്തപുരം: ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി രണ്ടാം വിവാഹം ചെയ്ത യുവാവും രണ്ടാം ഭാര്യയും പിടിയില്‍. യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. മത്തംപാല കുന്നുവിള വീട്ടില്‍ ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
മാര്‍ത്താണ്ഡം കരിങ്കലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്റുമാണ് ലിജോ. ഇതേ കേളേജിലെ വിദ്യാര്‍ത്ഥിനിയാണ് ബിസ്മിത. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ലിജോ ബിസ്മിതയെയും കൂട്ടി ഒളിച്ചോടുകയായിരുന്നു. ബിസ്മിതയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ ലിജോയും ബിസ്മിതയും പ്രണയത്തിലായിരുന്നെന്നും ഇരുവരും ഒളിച്ചോടുകയായിരുന്നെന്നും വ്യക്തമാകുന്നത്.
ഇരുവരും വിവാഹിതരായി തിരികെ വരുമ്പോഴാണ് പോലീസ് പിടികൂടുന്നത്. തന്നെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന ഭാര്യയുടെ പരാതി പ്രകാരം ലിജോക്ക് എതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തു. കൃത്യത്തിന് കൂട്ടു നിന്നതിനാണ് വിദ്യാര്‍ത്ഥിനിക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.