NewsRECENT POSTS
മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇന്ത്യന്‍ യുവാക്കള്‍ അമേരിക്കയില്‍ വിവാഹിതരായി! ആശിര്‍വദിച്ച് കുടുംബാംഗങ്ങള്‍
ന്യൂജേഴ്‌സി: മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് അമേരിക്കയില്‍ വിവാഹം. ന്യൂജഴ്സിയില്‍ ജനിച്ച് അവിടെ ഡാന്‍സ് കമ്പനി നടത്തുന്ന അമിത് ഷായും ആദിത്യ മദിരാജുമാണ് മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കുടുംബാംഗങ്ങളുടെ ആശിര്‍വാദത്തോടെ വിവാഹിതരായത്.
2016 ല്‍ ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെയാണ് ഇരവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് സുഹൃത്തുക്കളാകുകയും ഈ ബന്ധം പ്രണയത്തില്‍ എത്തുകയുമായിരുന്നു. ഇതോടെ വിവാഹിതരാകണമെന്ന ആഗ്രഹം ഇരുവരും വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാരുടെ പൂര്‍ണ്ണ സഹകരണത്തോടെ ഇന്ത്യന്‍ ചടങ്ങുകള്‍ അനുസരിച്ചുള്ള മെഹന്ദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം. ഈ വര്‍ഷം ജനുവരിയില്‍ നിയമപരമായി വിവാഹിതരായ ഇവരുടെ മറ്റ് ചടങ്ങുകള്‍ ജൂലൈ 19നാണ് നടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News