Home-bannerKeralaNewsRECENT POSTS
മരട് ഫ്‌ളാറ്റ്: നഷ്ടപരിഹാരം ലഭിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക സര്‍ക്കാരിന് കൈമാറി
കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകളില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ യോഗ്യത ഉള്ളവരുടെ പട്ടിക മരട് നഗരസഭ സര്‍ക്കാരിന് കൈമാറി. നഷ്ടപരിഹാരത്തിന് ആകെ 241 പേര്‍ക്ക് അര്‍ഹതയുണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ താമസിക്കുന്നവരില്‍ 135 ഫ്‌ളാറ്റ് ഉടമകളാണ് നഗരസഭയുടെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റിയിട്ടുള്ളത്. 106 ഫ്‌ളാറ്റ് ഉടമകള്‍ വില്‍പന കരാര്‍ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, 54 ഫ്‌ളാറ്റുകള്‍ നിര്‍മാതാക്കളുടെ പേരില്‍ തന്നെയാണുള്ളത്. ഇവര്‍ക്ക് നഷ്ടപരിഹാര തുക ലഭിക്കാന്‍ സാധ്യതയില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News