Home-bannerKeralaNewsRECENT POSTS
ഒഴിയാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന് മരടിലെ ഫ്‌ളാറ്റുടമകള്‍
കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയാന്‍ ഒക്ടോബര്‍ പത്ത് വരെ സമയം വേണമെന്ന് ഉടമകള്‍. 180 കുടുംബങ്ങള്‍ക്ക് പകരം താമസ സൗകര്യം കിട്ടിയില്ലെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു. ഒഴിയാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിക്കെയാണ് ആവശ്യം.
ഒഴിയാമെന്ന് സമ്മതിച്ചതാണ്. സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കണം. രണ്ടു ദിവസത്തിനകം ഫ്‌ളാറ്റ് ഒഴിയുന്നത് അപ്രായോഗികമാണെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു. അതേസമയം, ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നത് സംബന്ധിച്ച് നഗരസഭയുമായി ചര്‍ച്ച ചെയ്യുമെന്ന് കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News