Home-bannerKeralaNewsRECENT POSTSTop Stories
സര്‍ക്കാര്‍ പറയാതെ മരടിലെ ഫ്‌ളാറ്റുടമളെ ഒഴിപ്പിക്കില്ലെന്ന് നഗരസഭ
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്‍കിയ സമയപരിധി നാളെ അവസാനിക്കാനിരിക്കെ സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കൂവെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ പറഞ്ഞു. ഫ്‌ളാറ്റുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് നഗരസഭ പ്രശ്‌നം സര്‍ക്കാരിന് കൈമാറുന്നത്. നഗരസഭ പതിപ്പിച്ച നോട്ടീസിന് 12 ഫ്‌ളാറ്റുടമകള്‍ നല്‍കിയ മറുപടി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും ആരിഫ് ഖാന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മരടിലെ അഞ്ച് ഫ്‌ളാറ്റുകളിലെ 357 കുടുംബങ്ങള്‍ ഒഴിഞ്ഞുപോകണമെന്നാണ് നഗരസഭ വ്യക്തമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News