KeralaNewsRECENT POSTS
മരടിലെ ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍
തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തി പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍. ഫ്‌ളാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ച ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഫ്‌ളാറ്റുടമകള്‍ നല്‍കിയ പുനഃപരിശോധന കോടതി തള്ളിയിരുന്നു. ഉത്തരവ് പുനഃപരിശോധിക്കാന്‍ മതിയായ കാരണങ്ങളൊന്നും ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരന്നു. കെട്ടിടം പൊളിക്കാനുള്ള ചെലവ് വഹിക്കേണ്ടത് നഗരസഭയാണെന്നും നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News