KeralaNewsRECENT POSTS
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; മേപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല ബാനറുകളും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു
വയനാട്: വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയില്‍ ഞായറാഴ്ച രാത്രിയാണ് മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ഇവര്‍ ബാനറുകളും പോസ്റ്ററുകളും പതിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം. തമിഴ് ഭാഷയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. മാവോയിസ്റ്റുകള്‍ക്കായി പ്രദേശത്ത് പോലീസ് തെരച്ചില്‍ ഊജിതമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News