KeralaNewsRECENT POSTS
മൂന്നാര്‍ ഗ്യപ്പ് റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗത തടസം. മേഖലയിലെ തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും മുകളിലേക്ക് വലിയപാറകളും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. റോഡിലെ തടസ്സം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
ഈ മേഖലയില്‍ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. അശാസ്ത്രീയമായ നിര്‍മാണമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങളും ഉയര്‍ന്നിരുന്നു. റോഡ് പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ രണ്ടാഴ്ചയോളം വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News