കാത്തിരിപ്പുകൾക്ക് വിരാമം,മഞ്ജു ആ തീരുമാനത്തിലേക്ക്…കള്ളചിരിയോടെ തൊട്ടും തൊടാതെയുമുള്ള മറുപടി ആകാംക്ഷയോടെ ആരാധകർ…
നടി മഞ്ജു വാര്യർക്ക് എത്ര വിശേഷണം നൽകിയാലും അത് മതിയാകില്ല. മലയാളികളും സിനിമാ പ്രേമികളും ഓരോ തവണ കാണുമ്പോഴും അത്ഭുതത്തോടെ നോക്കുന്ന പ്രതിഭ, എക്കാലത്തെയും പ്രിയ നായിക, ഒറ്റപ്പെട്ടു പോവുമ്പോള്‍ നിരുപമ രാജീവിനെ പോലെ സ്വയം ഇഷ്ടപ്പെടുകയും, ഇഷ്ടമുള്ള കാര്യങ്ങള്‍ ആസ്വദിച്ച് ചെയ്യുകയും ചെയ്യുന്നതിലൂടെ മലയാളികളെ വീണ്ടും അത്ഭുദപ്പെടുത്തുന്നു..സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും നടി എന്ന നിലയിലും എല്ലാവര്ക്കും മാതൃകയാണ് മഞ്ജു.
വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും വർഷങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് മഞ്ജു നടത്തിയത്. ആ തിരിച്ചുവരവിൽ അഭിനയത്തിലും, മേക്കോവറിലും മഞ്ജു ഞെട്ടിച്ചു. മഞ്ജു ഓരോ വർഷം കഴിയുന്തോറും പ്രായത്തിന്റെ കാര്യത്തിൽ പിറകിലോട്ടാണ് സഞ്ചരിക്കുന്നത്. സിനിമയുടെ പ്രമോഷനുകൾക്ക് വരുമ്പോൾ ഒരു ലുക്കാണെങ്കിൽ പുരസ്കാര ചടങ്ങിൽ പങ്കെടക്കാനെത്തുമ്പോൾ മറ്റ് എന്തെങ്കിലും പുതുമ രൂപത്തിൽ കൊണ്ടുവന്നിരിക്കും.
താരങ്ങളുടെ മേക്കവറുകൾ വൈറലാകാറുണ്ടെങ്കിൽ അത് നടിമാർക്കിടയിലേകക്ക് വരുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മഞ്ജുവിന്റെ മേക്കോവറുകളാണ്. തൊണ്ണൂറുകളിൽ മലയാളി കണ്ട മഞ്ജു വാര്യരല്ല ഇപ്പോൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിലെ മാറ്റങ്ങൾ മലയാളിക്ക് എന്നും അത്ഭുതമാണ്.
കഴിഞ്ഞ ദിവസം മനോരമ ഓൺലൈനിന് മഞ്ജു ഒരു അഭിമുഖം നൽകിയിരുന്നു. മരക്കാർ ഡീഗ്രേഡിങ്, ഷൂട്ടിങ് അനുഭവങ്ങൾ, നിർമാതാവായപ്പോഴുള്ള മാറ്റങ്ങൾ, വരാനിരിക്കുന്ന സിനിമകൾ എന്നിവയെ കുറിച്ചെല്ലാം മഞ്ജു സംസാരിച്ചു. പച്ച കുർത്തയണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് വെർച്വലായി നടന്ന അഭിമുഖത്തിൽ മഞ്ജു പ്രത്യക്ഷപ്പെട്ടത്. തമ്പ്നെയിൽ കണ്ടിട്ട് മഞ്ജുവാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് വീഡിയോയ്ക്ക് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
നോട്ടിഫിക്കേഷൻ വന്നപ്പോൾ വെറുതെ തുറന്ന് നോക്കിയതാണെന്നും എന്നാൽ അവതാരകൻ മഞ്ജു വാര്യർ എന്ന് പറഞ്ഞപ്പോഴാണ് നടിയെ തിരിച്ചറിഞ്ഞത് എന്നുമെല്ലാമാണ് കമന്റുകൾ വന്നത്. മഞ്ജുവിന്റെ കാര്യത്തിൽ ചെറുപ്പമായി വരികയാണോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും കമന്റുകൾ വന്നു.
ഇപ്പോൾ സൗബിനൊപ്പം മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന വെള്ളരിക്കാപട്ടണത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് താരം. സുനന്ദ എന്ന കഥാപാത്രമായിട്ടുള്ള മഞ്ജുവിന്റെ നേക്കോവറാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ലൊക്കേഷനിലാണെന്നും ഷൂട്ടിങിനിടയിൽ സമയം കണ്ടെത്തിയാണ് അഭിമുഖത്തിന് എത്തിയതെന്നും അതിനാൽ വേഷം മാറാൻ സമയം ലഭിച്ചില്ലെന്നും പുത്തൻ ലുക്കിന് പിന്നിലെ കാരണത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ മഞ്ജു മറുപടിയായി പറഞ്ഞു. ചതുർ മുഖം, ലളിതം സുന്ദരം സിനിമകൾ നിർമിച്ച് കൊണ്ട് നിർമാണത്തിലേക്കും മഞ്ജു കടന്നിരിക്കുകയാണ്. ഇനി എപ്പോഴാണ് സംവിധാനത്തിലേക്ക് എത്തുക എന്ന് ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു. ‘സംവിധാനത്തേക്ക കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ഇനി ചിലപ്പോൾ നാളെ മാറിയേക്കാം. നിർമാതാവായപ്പോൾ പോലും ഇടയ്ക്ക് സെറ്റിലെ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ മഞ്ജുവിലെ നിർമാതാവ് ഉണർന്നുവെന്ന് പറഞ്ഞ് സെറ്റിലെ മറ്റ് അംഗങ്ങൾ കളിയാക്കാറുണ്ട്’ മഞ്ജുവാര്യർ പറയുന്നു.
ഉറ്റ ചങ്ങാതിമാരായ ഗീതു മോഹൻദാസ്, സംയുക്ത വർമ, പൂർണിമ എന്നിവർക്കൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങൾ ഇടയ്ക്ക് മഞ്ജുവാര്യർ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. സിനിമാ സെറ്റുകളിൽ തുടങ്ങിയ സൗഹൃദം ഇപ്പോഴും ഈ ചങ്ങാതിമാർ കോട്ടം തട്ടാതെ കൊണ്ടുനടക്കുന്നുണ്ട്. പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം ഒരുമിച്ച് എത്തുന്ന സിനിമ സംഭവിക്കുമോ എന്ന് ചോദിച്ചപ്പോൾ ‘ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം’ എന്നിങ്ങനെ കള്ളചിരിയോടെ തൊട്ടും തൊടാതെയുമുള്ള മറുപടിയാണ് മഞ്ജു വാര്യർ പറഞ്ഞത്. എവിടെയോ പ്രതീക്ഷിക്കാമെന്ന ധ്വനിയോടെയാണ് മഞ്ജു വാര്യർ സംസാരിച്ചത് എന്നതിനാൽ ആരാധകരും ഇപ്പോൾ പ്രതീക്ഷയിലാണ്.
അഭിനയത്തെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന അഭിനേത്രിയാണ് മഞ്ജു. അതുകൊണ്ട് തന്നെ വാരി വലിച്ച് സിനിമകൾ ചെയ്യുന്നതിലല്ല ഉള്ള സിനിമകൾ മനോഹരമായി ചെയ്യുക എന്നതിലാണ് മഞ്ജു വാര്യർ സന്തോഷം കണ്ടെത്തുന്നത്