ഇത് മഞ്ജുവിന്റെ ഫോട്ടോകാപ്പിയോ!മകള്‍ മീനാക്ഷിയുടെ ചിത്രം വൈറല്‍
മലയാളികളുടെ പ്രിയ താരങ്ങളാണ് ദിലീപും മഞ്ജുവും. ഒരുകാലത്തു ഒന്നിച്ചു അഭിനയിച്ച ഇരുവരും ജീവിതത്തിലും പതിനഞ്ചു വർഷക്കാലം ഒന്നായിരുന്നു. മലയാളത്തിൽ സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായിക ആയിരുന്നു മഞ്ജു വാര്യരുടെ സിനിമയിലെ നായികയായി ഉള്ള അരങ്ങേറ്റം. തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്നേഹത്തിനും ഇഷ്ടത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല.
2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു. വിവാഹ മോചനം നേടിയപ്പോൾ ഏകമകൾ മീനാക്ഷി അമ്മക്കൊപ്പം പോകാതെ അച്ഛൻ ദിലീപിന് ഒപ്പം ആയിരുന്നു. വിവാഹ ജീവിതത്തിൽ ഇരുവരും വേർപിരിയാൻ കാരണം എന്താണ് എന്നുള്ളത് ഇന്നും ആർക്കും അറിയാത്ത കാരണങ്ങളിൽ ഒന്നാണ്. വിവാഹം മോചിതരായപ്പോൾ ദിലീപ് 2016 ഓഡി വേറെ വിവാഹം ചെയ്തു. മലയാളത്തിന്റെ പ്രിയ നടി കാവ്യാ മാധവൻ ആയിരുന്നു രണ്ടാം ഭാര്യ ആയി ജീവിതത്തിലേക്ക് എത്തിയത്. മഞ്ജു വേറെ വിവാഹം ചെയ്തില്ല.
ഇപ്പോഴിതാ ലോക്ക്ഡൗൺ മൂലം പഠനം താൽക്കാലികമായി നിർത്തിയിരിക്കുന്നതിനാൽ മീനാക്ഷി ഇപ്പോൾ ആലുവയിലെ പത്മസരോവരം വീട്ടിലുണ്ട്. അതേ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മീനാക്ഷിയുടേയും മഞ്ജു വാര്യരുടേയും ചിത്രങ്ങളാണ്. രണ്ട് പേരും കറുത്ത നിറത്തിലുള്ള ചുരിദ്ദാർ ധരിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരുപോലെ പോസ് ചെയ്തു നൽക്കുന്ന അമ്മയുടേയും മകളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിലും ഫാൻസ് ഗ്രൂപ്പിലും വൈറലാണ്. അമ്മയെ പോലെ തന്നെയാണ് മകളെന്നാണ് ആരാധകർ പറയുന്നത്.
എന്നാൽ വിവാഹ ശേഷം അഭിനയ നിർത്തിയ മഞ്ജു നീണ്ട 15 വർഷങ്ങൾക്ക് ശേഷം അഭിനയ ലോകത്തിൽ ശക്തമായ തിരിച്ചു വരവ് നടത്തി. ദിലീപിനേക്കാൾ കൂടുതൽ ആരാധകർ നേടിയെടുക്കാൻ കഴിഞ്ഞു. ദിലീപ് കാവ്യയെ വിവാഹം ചെയ്തപ്പോൾ 2018 ൽ ഇവർക്ക് മഹാലക്ഷ്മി എന്ന മകളും ജനിച്ചു. മഹാലക്ഷ്മി പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേ സമയം പഠനത്തോട് അനുബന്ധിച്ച് ചെന്നൈയിൽ ആയിരുന്നു മീനാക്ഷി.