കോട്ടയം: പാലായില്‍ എന്‍.ഡി.എ- യു.ഡി.എഫ് ധാരണയുണ്ടെന്നും യുഡിഎഫിന് എന്‍ഡിഎ വോട്ടുമറിക്കുമെന്നും ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി സി.കാപ്പന്. ഓരോ ബൂത്തിലും 35 വോട്ട്വച്ച് യുഡിഎഫിന് മറിച്ചു നല്‍കാനാണ് ധാരണയെന്നും യുഡിഎഫിന് പരാജയ ഭീതിയുണ്ടെന്നുമാണ് കാപ്പന് ആരോപിച്ചത്.
എന്നാല്‍, ആരോപണങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി തള്ളി. കാപ്പന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാജയ ഭീതിയേത്തുടര്‍ന്ന് കാപ്പന് മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും ഹരി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News