ലൈംഗികാതിക്രമം സഹിക്കാന്‍ വയ്യാതെ യുവാവ് സ്വവര്‍ഗാനുരാഗിയായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി
റാഞ്ചി: നിരന്തര ലൈംഗിക പീഡനത്തെ തുടര്‍ന്ന് യുവാവ് സ്വവര്‍ഗാനുരാഗിയായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ റായ്ഗര്‍ ജില്ലയില്‍ 28കാരനായ ശങ്കര്‍ കുമാര്‍ പസ്വാന്‍ എന്ന തൊഴിലാളിയാണ് സന്തോഷ് സിങ്ങിനെ കൊലപ്പെടുത്തിയത്. കഴുത്തറുത്ത് കൊന്ന ശേഷം ശരീരം മൂന്നായി വെട്ടിമുറിക്കുകയായിരുന്നു. തലമുറിഞ്ഞ രീതിയില്‍ മൃതദേഹം മാനസസരോവര്‍ ഡാമിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കോണ്‍ട്രാക്ടര്‍ തൊഴിലാളിയായ തന്നെ സന്ദീപ് സിങ്ങ് ലൈംഗികമായി നിരന്തരം പീഡിപ്പിച്ചിരുന്നു, ശാരീരിക ബന്ധത്തിന് എല്ലാ ദിവസവും നിര്‍ബന്ധിച്ചു. ജോലിയില്‍ തുടരണമെങ്കില്‍ വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പീഡനം സഹിക്കാന്‍ വയ്യാതായതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും ശങ്കര്‍ കുമാര്‍ പസ്വാന്‍ പോലീസിനോട് പറഞ്ഞു. മദ്യപിച്ചുകൊണ്ടിരുന്നതിന്റെ ഇടയ്ക്കാണ് സന്ദീപ് സിങ്ങിനെ ആക്രമിച്ചത്. മദ്യപിച്ച് ലക്കുകെട്ടിരുന്നതിനാല്‍ കീഴടക്കാന്‍ അധികം സമയമെടുത്തില്ലെന്നും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയിട്ടും ദേഷ്യം അടങ്ങാത്തതിനാലാണ് ശരീരം വെട്ടിമുറിച്ചതെന്നും ശങ്കര്‍ പോലീസിനു മൊഴി നല്‍കി.