25.5 C
Kottayam
Friday, September 27, 2024

സ്വയം സേവകനായത് കൊണ്ട് ഇമ്മാതിരി സാധനങ്ങള്‍ അധികകാലം ജീവിക്കണമെന്ന് എനിക്കില്ല; വാവ സുരേഷിനെ അധിക്ഷേപിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Must read

സ്വയം സേവകനായത് കൊണ്ട് വാവ സുരേഷ് അധികകാലം ജീവിക്കരുതെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി യുവാവ് രംഗത്ത്. നൗഫല്‍ ബാബു എന്നയാളാണ് ഇത്തരത്തില്‍ ഒരു ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചത്. അനേകം തവണ പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ കിടന്നിട്ടും തനിക്ക് ഒരു പേ വാര്‍ഡ് പോലും തരാതിരുന്നത് ഹിന്ദുവായത് കൊണ്ടാണ് എന്ന് ശശികലയെ പോലെ വിഷം ചീറ്റുന്ന മനുഷ്യനാണ് വാവ സുരേഷ് എന്ന് യുവാവ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

‘ഉള്ളത് പറഞ്ഞാല്‍ ഇമ്മാതിരി സാധനങ്ങള്‍ അധിക കാലം ജീവിക്കണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ല.അവര്‍ക്ക് ഭാഗ്യം ഉണ്ടേല്‍ , ആയുസ് ഉണ്ടേല്‍ രക്ഷപ്പെടട്ടെ, നല്ല മനുഷ്യനായി മാറട്ടെ. അത്രേയുള്ളൂ’, അധിക്ഷേപ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

അതേസമയം, ഇത്തരത്തിലുള്ള അധിക്ഷേപ പോസ്റ്റുകള്‍ക്കും പ്രസ്ഥാവനകള്‍ക്കുമേതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സൈബര്‍ പൊലീസ് തയ്യാറാകേണ്ടതുണ്ട്. ഒരാള്‍, അത് ആരായാലും മരിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നത് മോശം പ്രവണതയാണ്. അതും വാവ സുരേഷിനെ പോലെ മൃഗസ്‌നേഹിയായ മനുഷ്യസ്‌നേഹിയായ ഒരാള്‍ക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ കൃത്യമായി അധികാരികള്‍ നടപടി കൈക്കൊള്ളേണ്ടതുണ്ട്.

അതേസമയം മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലെത്തിയതായി മെഡിക്കല്‍ സംഘം അറിയിച്ചു. സുരേഷിന്റെ ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും സുരേഷിന് കഴിയുന്നുണ്ട്.

രണ്ട് ദിവസം കൂടി സുരേഷിനെ നിരീക്ഷിക്കാനാണ് മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം. തിങ്കളാഴ്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഓര്‍മശക്തി വീണ്ടെടുത്ത സുരേഷിന് ഇന്നലെ തന്നെ എഴുന്നേറ്റിരിക്കാന്‍ കഴിഞ്ഞിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായതോടെയാണ് സുരേഷിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയത്.

സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ശേഷം ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും സുരേഷ് സംസാരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ബുധനാഴ്ച രാവിലെ സുരേഷിന്റെ നില ഗുരുതരമായിരുന്നെങ്കിലും പിന്നീട് പുരോഗതി ഉണ്ടാവുകയായിരുന്നു.

കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെ കടിയേറ്റതിനെ തുടര്‍ന്നാണ് വാവ സുരേഷിനെ മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പിടികൂടിയ മൂര്‍ഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയില്‍ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേര്‍പെടുത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week