റോഡ് നിര്‍മിച്ച് നല്‍കിയില്ല; കോട്ടയത്ത് കലിപൂണ്ട യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ച് തകര്‍ത്തു
കോട്ടയം: റോഡ് നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ച് തകര്‍ത്തു. കോട്ടയം ചെമ്പ് പഞ്ചായത്തിലാണ് സംഭവം. ചെമ്പ് സ്വദേശി സജിമോനാണ് ആക്രമണം നടത്തിയത്. കൈ ഉപയോഗിച്ച് ജനല്‍ ചില്ലുകള്‍ തകര്‍ത്ത യുവാവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡ് പുനര്‍ നിര്‍മിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണ് സജിമോന്‍ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തത്. 16 ജനലുകളുടെ 40 ചില്ലു പാളികള്‍ കൈ ഉപയോഗിച്ചാണ് തകര്‍ത്തത്. ചില്ലു തറച്ച് കയറി പരുക്കേറ്റ സജിമോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വഴിയെ ചൊല്ലി സജിമോന്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സംഭവത്തില്‍ മുന്‍പ് പരാതി നല്‍കിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ പറഞ്ഞു. സ്വാഭാവിക കാലതാമസം മാത്രമാണ് വഴിയുടെ കാര്യത്തില്‍ ഉണ്ടായതെന്നാണ് ഇവരുടെ പ്രതികരണം. സജിമോനെതിരെ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.