കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി 12 മണിയോടെ കുത്തേറ്റത്. ബഹ്റൈനില്‍ നിന്നുമെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.
ഈ മാസം 18 ന് ബഹ്റൈനില്‍ നിന്നെത്തി ഏഴ് ദിവസം കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ലിജേഷ്. തുടര്‍ന്ന് കെഎംസിസിയുടെ ഇടപെടലിനെ തുടര്‍ന്ന് കോഴിക്കോട് വടകര വില്യാപ്പള്ളിയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയിലാണ് അക്രമി ലിജേഷിനെ കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രംമിക്കുന്നത്. വിഷയത്തില്‍ വടകര പോലീസ് കേസെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News