News
നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ അറസ്റ്റില്‍
ചെന്നൈ: നടി ഗൗതമിയും മകളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ അറസ്റ്റില്‍. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാക്കത്തെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ അകത്ത് കയറിയത്.
പാണ്ഡ്യന്‍ എന്നാണ് ഇയാളുടെ പേര്. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News