തിരുവനന്തപുരത്ത് കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കന്‍ ശ്രമം; യുവാവിനെ യുവതി തന്ത്രപരമായി കുടുക്കി
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. കോട്ടപ്പുറം സ്വദേശിയായ 20കാരന്‍ ഗ്രിഫിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ യുവതി തന്ത്രപരമായി പ്രതിയെ മടക്കി അയച്ചു. ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോള്‍ വിവരം യുവതി ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.