കോയമ്പത്തൂര്‍: ഫേസ്ബുക്കിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ പങ്കുവെച്ചയാള്‍ പിടിയില്‍. പൊള്ളാച്ചി- പാലക്കാട് റോഡിലെ ടൈല്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അസം സ്വദേശിയായ റെന്‍ഡ പക്കമാതാരി എന്നയളാണ് പിടിയിലായത്.
പൊള്ളാച്ചിയില്‍ നിന്ന് ഫേസ്ബുക്കില്‍ കുട്ടികളുടെ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത ഉപയോക്താവിനെ പോലീസ് വകുപ്പിന്റെ സോഷ്യല്‍ മീഡിയ സെല്‍ അടുത്തിടെ തിരിച്ചറിഞ്ഞിരുന്നു. പൊള്ളാച്ചിയിലെ വനിതാ പോലീസ് സ്റ്റേഷനില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ വഴി തന്റെ സുഹൃത്തുക്കള്‍ക്ക് ബാല അശ്ലീലം അയച്ചതായി സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ്, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമം, സെക്ഷന്‍ 13, 14 (1), 15 എന്നിവ പ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പക്കമാതാരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.