പാലക്കാട്: വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞമാസം 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ പ്രതി തേങ്ങയിടാനെന്ന വ്യാജേനയെത്തി വീട്ടില്‍ ആളില്ലെന്ന് മനസിലാക്കി വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകയറി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരിന്നു.
സംഭവശേഷം മുടിയും താടിയും വടിച്ചശേഷം നാട്ടില്‍ തുടരുകയായിരുന്നു. സംഭവം നടന്ന പ്രദേശത്ത് എത്തിയവരോട് വിവരം ശേഖരിച്ച് കൂടുതല്‍ ഇടങ്ങളില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News