CrimeKeralaNewsRECENT POSTS
ഏറ്റുമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട നേടുംപുരതടത്തില്‍ സതീഷ് (ജോയല്‍-26)നെ ആണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.
ഒരുമാസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. ശനിയാഴ്ച ഇയാള്‍ സുഹൃത്തായ യുവതിയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് പോലീസ് സംഘം ഇയാളെ അറസ്റ്റ്ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News