News
ഹത്രാസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു
ലക്‌നൗ: ഹത്രാസ് പീഡനം നടന്ന സ്ഥലത്തേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖം ന്യൂസ് പോര്‍ട്ടല്‍ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഇവരില്‍ നിന്നും ചില ലഘുലേഖകള്‍ പിടിച്ചെടുത്തെന്നുമാണ് പോലീസിന്റെ വിശദീകരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News