CrimeKeralaNewsRECENT POSTS

തമിഴ്‌നാട് ഏര്‍വാടിയില്‍ ചികിത്സയ്ക്ക് പോയ മലയാളി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; ഏഴു കൗമാരക്കാര്‍ അറസ്റ്റില്‍

ഏര്‍വാടി: മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ മലയാളി പെണ്‍കുട്ടി തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

മാതാപിതാക്കള്‍ക്കൊപ്പമാണ് മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടി ഏര്‍വാടി കാട്ടുപ്പെട്ടി ഹക്കീം ഡോക്ടര്‍ ദര്‍ഗയില്‍ ചികിത്സയ്ക്ക് എത്തിയത്. ശുചിമുറിയില്‍ പോകുന്നതിനായി ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ദര്‍ഗയ്ക്ക് പിന്നിലുള്ള കാട്ടില്‍ നിന്നും പൂര്‍ണ നഗ്‌നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏഴു കൗമാരക്കാര്‍ അറസ്റ്റിലായത്. ദര്‍ഗനടത്തിപ്പുമായി ബന്ധപെട്ടവരുടെ മക്കളാണ് പിടിയിലായ ഏഴുപേരും. ഇവരെ പിന്നീട് ജുവൈനല്‍ ജസ്റ്റിസ് ബാര്‍ഡ് മുമ്പാകെ ഹാജരാക്കി തിരുന്നല്‍വേലിയിലെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button