KeralaNewsRECENT POSTS
കുവൈറ്റില്‍ കടലില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈറ്റില്‍ കടലില്‍ അകപ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കല്‍ സനില്‍ ജോസഫ് ആണ് മരിച്ചത്. വിനോദ യാത്രക്കിടെ കടലില്‍ കുളിക്കുന്നതിനിടെ സുഹൃത്തുകളുടെ കുട്ടികള്‍ തിരമാലകളില്‍ അകപ്പെടുകയായിരുന്നു.
ഇവരെ രക്ഷിക്കുന്നതിനിടെ സനിലും കടലില്‍ അകപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപ്പെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിസാന്‍ അല്‍ ബാപ്‌റ്റെയിന്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജീവനക്കാരനാണ് സനില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News