മലയാളത്തിന്‍റെ സൂപ്പർ നായികയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡ്,അതും മഹീന്ദ്ര ഥാറിൽ;വീഡിയോ വൈറല്‍
ചെന്നൈ: സൂപ്പർ താരങ്ങളുടെ വാഹനപ്രേമം ചലച്ചിത്ര മേഖലയിൽ പ്രശസ്തമാണ്. ഓഫ് റോഡ് റൈഡും കാറുകളോടുള്ള താരങ്ങളുടെ കമ്പവും പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിട്ടുമുണ്ട്. ബോളിവുഡ് മുതൽ മോളിവുഡ് വരെയുള്ള താരങ്ങളുടെ വാഹന പ്രേമം മലയാളി അരാധകർക്കും സുപരിചിതമാണ്. താരങ്ങൾ വാങ്ങുന്ന പുതിയ കാറുകളിലൂടെ ഒന്ന് കണ്ണോടിക്കാത്തവരും കുറവാകും.
ഓഫ് റോഡിലടക്കമുള്ള താരങ്ങളുടെ റൈഡ് വാർത്തയും എന്നും ആരാധകർ ഏറ്റെടുത്തിട്ടേയുള്ളു. നടന്മാരാണ് ഇക്കാര്യത്തിൽ പലപ്പോഴും വാർത്താകോളങ്ങളിൽ ഇടംപിടിക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നത് മലയാളത്തിന്‍റെ സൂപ്പർ നായികയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
നായിക മറ്റാരുമല്ല, മലയാളക്കരയിൽ നിന്നും പറന്നുയർന്ന് ദക്ഷിണേന്ത്യയുടെ തന്നെ സൂപ്പർ നായികമാരുടെ ഇടയിൽ മുൻനിരയിൽ ഇരിപ്പിടമുറപ്പിച്ച കീർത്തി സുരേഷാണ്. ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ തകർപ്പനൊരു വീഡിയോ ആണ് കീർത്തി സുരേഷ് സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിലെ ഓഫ് റോഡ് റൈഡ് എന്ന പേരിലാണ് കീർത്തി സുരേഷ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സൺഡേ ചില്ലിംഗ് എന്നും താരം ഇൻസ്റ്റയിൽ കുറിച്ചു.
വീഡിയോ അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നത്. കീർത്തി സുരേഷിൻ്റെ ഡ്രൈവിംഗ് സ്കില്ലിനെ ഏവരും വാഴ്ത്തിപ്പാടുകയാണ്. ഒറ്റവാക്കിൽ അത്യുഗ്രൻ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.
മണിക്കൂറുകൾക്കകം വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. മഹീന്ദ്ര ഥാറിലാണ് ബീച്ച് റോഡിലെ കീർത്തിയുടെ ഗംഭീര പ്രകടനമെന്നതും ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്. ലക്ഷങ്ങളുടെ ലൈക്കും വാരി കീർത്തി സുരേഷിൻ്റെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ കുതിക്കുകയാണ്.