EntertainmentRECENT POSTS
നാല്‍പ്പത്തിയഞ്ചാം വയസിലും ഹോട്ട് ലുക്കില്‍ മലൈക അറോറ; ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിലെ അറിയപ്പെടുന്ന നടിയും നര്‍ത്തകിയും, മോഡലുമാണ് മലൈക അറോറ. മലൈകയുടെ ഫാഷനുകള്‍ പലപ്പോഴും ബോളിവുഡില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ മലൈക വീണ്ടും ശ്രദ്ധേയയാകുകയാണ്. ജിമ്മില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നാല്‍പത്തിയഞ്ച് വയസിലും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. നിയോണ്‍ നിറത്തിലുള്ള വേഷവും ജാക്കറ്റുമാണ് മലൈക ധരിച്ചിരിക്കുന്നത്.
മലൈകയും ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കുറേ നാളായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇത് സത്യമാണെന്ന് മലൈക സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ 34ാം പിറന്നാള്‍ ദിനത്തില്‍ ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഇക്കാര്യം മലൈക സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News