പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിന് വന്‍ മുന്നേറ്റം. 126 സീറ്റുകളില്‍ മഹാസഖ്യം മുന്നിട്ടു നില്‍ക്കുകയാണ്. കേവലഭൂരിപക്ഷമായ 122 എന്ന മാന്ത്രികസംഖ്യ കടന്ന് ലീഡ്‌നില ഉയര്‍ത്തിയിരിക്കുകയാണ് മഹാസഖ്യം.
എന്‍ഡിഎ 109 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. എല്‍ജെപി മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയാണ് നേട്ടം കൊയ്യുന്നത്. ശക്തി കേന്ദ്രങ്ങളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്.
ജെഡിയു-ആര്‍ജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളിലും ജെഡിയു തകര്‍ന്നു. മഹാസഖ്യത്തിന്റെ പോരാളി തേജസ്വി യാദവ് ഇഫക്ടിലേക്കാണ് ബിഹാര്‍ ഫലം നീങ്ങുന്നത്. മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News