BusinessNationalNews

ടാറ്റ ടിഗോര്‍ കാറിന് വൻ വിലക്കിഴിവ്​ പ്രഖ്യാപിച്ച്​ മഹാരാഷ്ട്ര,2.30 ലക്ഷം രൂപ കുറയും

മുംബൈ:ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് കാറിന് വൻ ഇൻസെൻറീവ്​ പ്രഖ്യാപിച്ച്​ മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തിന്‍റെ ഇ വി പോളിസി അനുസരിച്ച് വാഹനത്തിന്​ 2.30 ലക്ഷം രൂപ കുറയും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്ത്​ ഏറ്റവും കുറഞ്ഞ വിലയിൽ ടിഗോർ കിട്ടുന്ന സംസ്​ഥാനമായി മഹാരാഷ്​ട്ര മാറും. ടിഗോർ ഇവിയുടെ എല്ലാ ട്രിമ്മുകൾക്കും ഈ ഇൻസെൻറീവുകളിൽ നിന്ന് പ്രയോജനം ലഭിക്കും. മുംബൈയിൽ നിന്ന് മാത്രം വാഹനത്തിന്​ ഇതിനകം 100 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട്​ എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ഇവി നയം നടപ്പാക്കിയതിനുശേഷം മഹാരാഷ്ട്രയിൽ ടാറ്റയുടെ നെക്​സോൺ ഇവിക്ക് ശക്തമായ ഡിമാൻഡ് ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുകളിൽ ഒന്നാണ്​ ടിഗോർ ഇ.വി.

സിപ്ട്രോൺ പവർട്രെയിൻ ഉപയോഗപ്പെടുത്തി പരിഷ്‍കരിച്ച ടിഗോര്‍ ഇവിയെ ഓഗസ്റ്റ് 31നാണ് ടാറ്റ മോട്ടോഴ്‍സ് വിപണിയില്‍ അവതരിപ്പിച്ചത്. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. വാഹനത്തിന്‍റെ ഡെലിവറി 2021 ഒക്ടോബർ പകുതിയോടെ ആരംഭിക്കും.

സിപ്ട്രോൺ പവർട്രെയിൻ ഉപയോഗിക്കുന്നു എന്നതാണ് പുത്തന്‍ ടിഗോര്‍ ഇവിയുടെ ഏറ്റവും വലിയ സവിശേഷത. നെക്​സോൺ ഇവിയിലെ സിപ്​ട്രോൺ കരുത്തുമായിട്ടാണ് വാഹനം എത്തുന്നത്. നെക്​സോൺ ഇവിയിൽ പ്രവർത്തിക്കുന്ന അതേ സിപ്​ട്രോൺ പവർട്രെയിനാണ്​ ടിഗോറിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

26 kWh ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, ഐ.പി. 67 റേറ്റഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി ബാറ്ററിയാണ് ടിഗോര്‍ ഇ.വിയുടെ ഹൃദയം. ഇതിനൊപ്പം 74 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ടിഗോര്‍ ഇ.വിയില്‍ ഉണ്ട്. ബാറ്ററി പാക്കിനും ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷം അല്ലെങ്കിലും 1,60,000 കിലോമീറ്റര്‍ വാറണ്ടിയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പുത്തന്‍ ടിഗോര്‍ ഇവിക്ക് സാധിക്കും എന്നാണ് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കുന്നത്. എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് 306 കിലോമീറ്റര്‍ റേഞ്ച്. കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ടിഗോർ ഇവി മുഖം മിനുക്കുന്നത്.

സാധാരണ ഹോം ചാർജർ ഉപയോഗിച്ച്​ വാഹനം ചാർജ് ചെയ്​താൽ 80 ശതമാനം എത്താൻ 8.5 മണിക്കൂർ എടുക്കും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജർ ഉപയോഗിച്ച്​ ഒരു മണിക്കൂർകൊണ്ട്​ 80 ശതമാനം ചർജ്​ നിറയ്ക്കാം. നെക്‌സണി​ലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകിന്‍റെപ്രത്യേകതയാണ്​. ഇതും ടിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. കേവലം 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് സെഡാന് കഴിയും. ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍ ടാറ്റയുടെ ഉരുക്കുറപ്പിന്‍റെ കരുത്തുമായാണ് പുത്തന്‍ ടിഗോര്‍ ഇവി എത്തുന്നത്. ഗ്ലോബര്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ടിഗോര്‍ ഇവി സുരക്ഷ തെളിയിച്ചത്. സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായാണ് ടിഗോര്‍ ഇ.വി. ക്രാഷ് ടെസ്റ്റിനിറങ്ങിയത്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ ടിഗോറിനെക്കാള്‍ മികച്ച റിസള്‍ട്ടാണ് ഇലക്ട്രിക് മോഡല്‍ ക്രാഷ് ടെസ്റ്റില്‍ നേടി. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 37.24 മാര്‍ക്ക് നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങിന് അര്‍ഹമായത്. കുട്ടികളുടെ സുരക്ഷയില്‍ 34.14 പോയന്റാണ് റെഗുലര്‍ ടിഗോറിന് ലഭിച്ചിട്ടുള്ളത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 12 പോയന്റ് ടിഗോര്‍ ഇ.വി. നേടിയപ്പോള്‍ റെഗുലര്‍ മോഡലില്‍ ഇത് 12.52 പോയന്റായിരുന്നു. ടിഗോര്‍ ഇ.വിയുടെ അടിസ്ഥാന മോഡലാണ് ക്രാഷ് ടെസ്റ്റിനായി ഇറക്കിയിരുന്നത്. നെക്‌സോണ്‍, അള്‍ട്രോസ് തുടങ്ങിയ വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ നടത്തിയ ഗംഭീര വിജയത്തിന് പിന്നാലെയാണ് പുത്തന്‍ ടിഗോര്‍ ഇവിയുടെ ഈ നേട്ടവും. ആദ്യമായി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്ന ഇലക്ട്രിക് വാഹനമാണ് ടിഗോര്‍ ഇവിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker