ചെന്നൈ: കൊവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. 37 ജില്ലകളിലുള്ള തമിഴ്‌നാട്ടില്‍ 12 ജില്ലകള്‍ അതിതീവ്ര കേന്ദ്രങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ ആയിരുന്നുവോ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നത് അങ്ങനെ തന്നെ നടപ്പാക്കാനാണ് തീരുമാനം.
മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നടപ്പാക്കും.സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നഗര പ്രദേശങ്ങളിലേത് ഉള്‍പ്പെടെയുള്ള വ്യാപാരശാലകള്‍ക്ക് അമ്പതുശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കിയിട്ടുണ്ട്.
രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ നീട്ടിയത്. ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ ഉത്തരവ് ഉടന്‍ ഇറങ്ങും. നിലവില്‍ 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്.