മുംബൈ: പ്രളയക്കെടുതി കേരളത്തെ വീണ്ടും വേട്ടയാടാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തില്‍ വരുത്തിയ വീഴ്ചയാണെന്ന് ഗാഡ്ഗില്‍ കമ്മീഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും ഒരു ചെറിയ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവി സര്‍ക്കാരുകള്‍ മറന്നെന്നും ഗാഡ്ഗില്‍ കുറ്റപ്പെടുത്തി.
വലിയ പാറമടകള്‍ക്ക് പോലും ഇപ്പോള്‍ കേരളത്തില്‍ നിര്‍ബാധം ലൈസന്‍സ് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടത് പുതിയ നിയമങ്ങളല്ല, പഴയവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ്. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഗാഡ്ഗില്‍ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.