KeralaNews

ഭരണപരിചയമില്ല, മറ്റൊരു വകുപ്പ് അന്ന്‌ ശൈലജ ചോദിച്ചു: പാര്‍ട്ടിയാണ് ധൈര്യം നല്‍കിയത് :ജയരാജൻ

കണ്ണൂർ: കെ.കെ.ശൈലജയുടേത് കൂട്ടായ്മയുടെ വിജയമായിരുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ഒരാളെ ഭരണാധികാരിയാക്കുന്നതും മികച്ച ഭരണാധികാരിയാക്കുന്നതും പാർട്ടിയാണ്. വ്യക്തിയല്ല പ്രസ്ഥാനമാണ് പാർട്ടിയെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന ഇ.കെ.നായനാർ അനുസ്മരണത്തിലായിരുന്നു ഈ പരാമർശം.

അഞ്ചുവർഷം ആരോഗ്യമന്ത്രിയായി എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റിയ ശൈലജ ടീച്ചർ 2016-ൽ പുതുമുഖമായിരുന്നു. അന്നവർ പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ കണ്ട് തനിക്ക് ഭരണപരിചയമില്ല. ആരോഗ്യവകുപ്പിന് പകരം മറ്റേതെങ്കിലും വകുപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി സെക്രട്ടറി അവർക്ക് കരുത്ത് പകർന്നു. പാർട്ടിയുണ്ട് കൂടെ, എൽഡിഎഫ് ഉണ്ട് കൂടെ, ജനങ്ങളുണ്ട് കൂടെ എന്നദ്ദേഹം പറഞ്ഞു. ആ കരുത്താണ് ശൈലജ ടീച്ചറെ മികച്ച മന്ത്രിയാക്കിയത്.

ശൈലജടീച്ചർ മാത്രമല്ല ആ മന്ത്രിസഭയിലെ ഇന്ന് മന്ത്രിസഭയിൽ ഇല്ലാത്ത തോമസ് ഐസക്, ടി.പി.രാമകൃഷ്ണൻ. കെ.ടി.ജലീൽ തുടങ്ങി എല്ലാവരും മാതൃകാപരമായി പ്രവർത്തിച്ചവരാണ്. അല്ലെങ്കിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരില്ല.

അതുകൊണ്ട് മന്ത്രിസഭയാണ് മാതൃകാപരമായി പ്രവർത്തിച്ചത്. കൂട്ടായ്മയാണ് ആ മാതൃക സൃഷ്ടിച്ചത്. ആ കൂട്ടായ്മയുടെ വിജയമാണ് വീണ്ടും അധികാരത്തിൽ വരാൻ ജനങ്ങളെ ഇടതുപക്ഷത്തിന് അംഗീകാരം നൽകാൻ പ്രേരിപ്പിച്ചത്.- ജയരാജൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker