സൈനികര്‍ക്കൊപ്പം വോളിബോള്‍ കളിച്ച് എം.എസ് ധോണി; വീഡിയോ വൈല്‍
ശ്രീനഗര്‍: ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി ഇഴുകിചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ എം എസ് ധോണി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണറ്ററി ലഫ്റ്റനന്റ് കേണലാണ് ധോണി ഇപ്പോള്‍. ജോലിയൂടെ ബാഗമായി ധോണി ഇപ്പോള്‍ കാശ്മീരിലാണ് ഉള്ളത്. പാരഷൂട്ട് റെജിമെന്റിനൊപ്പം രണ്ട് മാസമാണ് ധോണി സൈനിക സേവനം നടത്തുന്നത്. സൈനികരുമായി ധോണി വോളിബോള്‍ കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സൈനികര്‍ക്ക് ധോണി ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിട്ട്നല്‍കുന്ന ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പുറകെയാണ് ധോണി സൈനികരുമായി വോളിബോള്‍ കളിക്കുന്ന വീഡിയോയും പുറത്ത് വന്നിരിക്കുന്നത്. ഓഗസ്റ്റ് 15 വരെയാണ് ധോണി സൈനിക സേവനം നടത്തുന്നത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പട്രോളിംങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ധോണി ഏര്‍പ്പെടുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിന്‍ഡീസുമായുള്ള മത്സരത്തിന് ശേഷം ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെയുള്ള ടി20 മത്സരത്തില്‍ ധോണി ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Lt. Colonel Mahendra Singh Dhoni spotted playing volleyball with his Para Territorial Battalion!💙😊
Video Courtesy : DB Creation #IndianArmy #MSDhoni #Dhoni pic.twitter.com/H6LwyC4ALb
— MS Dhoni Fans Official (@msdfansofficial) August 4, 2019