NationalNews

ഇസ്രായേലിൽ ജോലി;ശമ്പളം 1.37 ലക്ഷം

വിദേശത്ത് ജോലി തേടുന്നവരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് ഇസ്രായേലിൽ (Israel) ഒരു ജോലി. മികച്ച ശമ്പളവും (Salary) അതിനനുസരിച്ചുള്ള സൗകര്യങ്ങളും ഇസ്രായേൽ ജോലിക്കാർക്ക് നൽകുന്നുണ്ട്. ചുരുക്കം ചില മാസങ്ങൾ കൊണ്ടുതന്നെ ലക്ഷപ്രഭുക്കളാകാം എന്നുള്ളതാണ് ഇസ്രായേൽ ജോലിയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ അത്തരം ജോലിക്ക് (Job) വലിയ ഡിമാൻഡുമുണ്ട്. ഇപ്പോഴിതാ ഇസ്രയേൽ ജോലിക്കായി ഇന്ത്യയിൽ റിക്രൂട്ട്മെൻ്റും നടക്കുന്നുണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

ഇസ്രായേലിൽ ജോലി ചെയ്യാൻ തൊഴിലാളികൾക്കായി ലഖ്‌നൗവിൽ റിക്രൂട്ട്‌മെൻ്റ് നടക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നും 10,000 തൊഴിലാളികൾ ജോലിക്കായി ഇസ്രായേലിലേക്ക് ജോലിക്കായി കൊണ്ടുപോകാനാണ് റിക്രൂട്ട്മെൻ്റിലൂടെ ഉദ്ദേശിക്കുന്നതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. റിക്രൂട്ട്മെൻ്റ് നടക്കുന്നത് ലഖ്‌നൗവിലെ ഐടിഐ കോളേജിലാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും യുവാക്കൾ ലഖ്‌നൗവിലെ ഐടിഐ കോളേജിൽ എത്തുന്നുണ്ട്. ഇസ്രായേലിലേക്ക് പോകുന്ന തൊഴിലാളികളുടെ സ്ക്രീനിംഗ് ജനുവരി 25 മുതലാണ് ആരംഭിച്ചത്. 

റിക്രൂട്ടിംഗ് സെൻ്ററിന് പുറത്ത് ഊഴം കാത്ത് നിൽക്കുന്ന യുവാക്കളിൽ .ചിലർ ബഹ്‌റൈച്ചിൽ നിന്നും ചിലർ സംഭാലിൽ നിന്നും ചിലർ മൊറാദാബാദിൽ നിന്നും ചിലർ ഫറൂഖാബാദിൽ നിന്നും വന്നവരാണ്. തങ്ങളുടെ കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും മക്കളുടെ ഭാവി മെച്ചപ്പെടുത്താനും ഇസ്രായേലിലേക്ക് പോകാൻ തയ്യാറാണെന്നാണ് ഇവരുടെ പക്ഷം. ആയിരക്കണക്കിന് യുവാക്കളാണ് തങ്ങളുടെ ബാഗിൽ വിദ്യാഭ്യാസ യോഗ്യതാ രേഖകളുമായി ഊഴം കാത്ത് നിൽക്കുന്നത്. ബാർ ടെൻഡർ, പ്ലാസ്റ്ററർ, ടൈൽ ഫിക്‌സർ, ഷട്ടറിംഗ്, ആശാരി എന്നീ ജോലികൾക്കായാണ് ഇത്തവണ ഇന്ത്യയിൽ റിക്രൂട്ടിംഗ് നടക്കുന്നത്. 

ലഖ്‌നൗവിലെ നോഡൽ സെൻ്ററിൽ ജനുവരി 23 നും ജനുവരി 30 നും ഇടയിൽ പ്രതിദിനം 1000 യുവാക്കളുടെ അഭിമുഖപരീക്ഷ നടക്കും.  ഷട്ടറിംഗ്, വെൽഡിങ്ങ്, പ്ലാസ്റ്ററിങ്ങ് എന്നിവയിൽ പ്രവർത്തി പരിചയ പരീക്ഷയുമുണ്ട്. 

ഇസ്രായേലിലെ തൊഴിലാളികൾക്ക് പ്രതിമാസം 1.37 ലക്ഷം ശമ്പളം ലഭിക്കുമെന്നാണ് വിവരം. മാത്രമല്ല ഇസ്രായേൽ സർക്കാർ തൊഴിലാളികൾക്ക് താമസസൗകര്യവും ഒരുക്കും. ഇസ്രായേലിലേക്ക് പോകുന്ന തൊഴിലാളികളുടെ പ്രായം 21 മുതൽ 45 വയസ്സു വരെ ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്. 

ഇന്ത്യാ ഗവൺമെൻ്റും ഇസ്രായേലും തമ്മിൽ ‘മുഖ്യമന്ത്രി മിഷൻ എംപ്ലോയ്‌മെൻ്റ് സ്‌കീം’ പ്രകാരം ധാരണാപത്രം ഒപ്പുവെച്ചതായുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് കീഴിൽ പരിശീലനം ലഭിച്ച 10,000 തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ്. ഹമാസ് ആക്രമണത്തിൽ വൻ നഷ്ടം നേരിട്ടതിന് ശേഷം ഇസ്രായേൽ നേരിട്ട് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ആവശ്യപ്പെട്ടിരുന്നു. ഹമാസ് ആക്രമണത്തിൽ തകർന്ന ഇസ്രായേലിലെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാൻ ഇന്ത്യൻ തൊഴിലാളികളുടെ സേവനങ്ങൾ സ്വീകരിക്കാനാണ് ഇസ്രായേൽ നീക്കം. 

പല തൊഴിലാളികളും സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായാണ് മികച്ച ജോലി തേടി ഇസ്രായേലിലേക്ക് പോകാനൊരുങ്ങുന്നത്. `തനിക്ക് രണ്ട് കുട്ടികളുണ്ട്. ഒരാൾക്ക് മൂന്ന് മാസം പ്രായം. മറ്റൊരാൾക്ക് മുന്നു വയസ്സ്. അവരുടെ നല്ല ഭാവിക്കായി ഇസ്രായേലിലേക്ക് പോകണമെന്നുണ്ട്. ഇവിടെ എനിക്ക് പ്രതിമാസം 10-12 ആയിരം രൂപ മാത്രമേ സമ്പാദിക്കാനാകുന്നുള്ളു´- സംഭാലിൽ നിന്നുള്ള മേസൺ സാഹിദ് പറയുന്നു. 

റിക്രൂട്ടിംഗിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ഏകദേശം 5 വർഷം ഇസ്രായേലിൽ താമസിച്ച് ജോലി ചെയ്യാം. `ഏതു ജോലിക്കും ബുദ്ധിമുട്ടുണ്ട്. മരണം വരുമെങ്കിൽ അത് എപ്പോഴും ആകാം. റിസ്ക് എടുക്കുന്നത് കുടുംബത്തിന് വേണ്ടിയാണ്. 50 ലക്ഷം രൂപയുടെ ഇൻഷുറൻസും സർക്കാർ നൽകുന്നുണ്ട്´- മറ്റൊരു ഉദ്യാഗാർത്ഥി പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker