KeralaNews

‘സാബുവിന് മാനസികപ്രശ്നമുണ്ടോ എന്ന് പരിശോധിക്കണം; വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കേണ്ട’ വിവാദ പ്രസ്താവനയുമായി എം.എം.മണി

കട്ടപ്പന:സഹകരണ സൊസൈറ്റിക്കു മുന്നില്‍ നിക്ഷേപകന്‍ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം.എം.മണി എംഎല്‍എ. കട്ടപ്പന റൂറല്‍ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവേയാണു മണിയുട!!*!െ പരാമര്‍ശം. സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം. സാബുവിന്റെ മരണത്തില്‍ വി ആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല. ആത്മഹത്യയുടെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ വെക്കേണ്ടെന്നും മണി പറഞ്ഞു.

കട്ടപ്പന റൂറല്‍ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവേയാണു മണിയയെ വിവാദ പരപാമര്‍ശം.

എംഎം മണിയുടെ വാക്കുകള്‍ ഇങ്ങനെ: ‘സാബുവിനു വല്ല മാനസിക പ്രശ്‌നവും ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആരും ശ്രമിക്കേണ്ട. സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം. വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ട. ഞങ്ങളെ അതൊന്നും ബാധിക്കുന്ന വിഷയമല്ല.’

ഈ മാസം 20 നാണ് കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവാണ് ജീവനൊടുതക്കിയത്. റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബു ആത്മഹത്യ ചെയ്തത്.സിപിഎം ഭരിക്കുന്ന ബാങ്കില്‍, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സാബുവിന് തുക നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാബുവിനെ മുന്‍ ബാങ്ക് പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മുന്‍ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറിയും കൂടിയായ വി.ആര്‍. സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്. സാബുവിന് നല്‍കാനുള്ളത് 12 ലക്ഷം മാത്രമെന്നായിരുന്നു സൊസൈറ്റി നല്‍കിയ വിശദീകരണം. സാബുവും ഭാര്യ മേരിക്കുട്ടിയും 2012 മുതല്‍ സംഘത്തില്‍ ഇടപാടുകള്‍ നടത്തിവന്നവരാണ്. 2020 വരെയുള്ള കാലയളവില്‍ പലതവണയായി 63 ലക്ഷം രൂപ നിക്ഷേപിച്ചു. 2020 ജൂണില്‍ മുഴുവന്‍ തുകയും പിന്‍വലിച്ചു.

പിന്നീടുള്ള മാസങ്ങളില്‍ പലതവണയായി 90 ലക്ഷം രൂപ സംഘത്തില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍നിന്ന് 2023 ഒക്ടോബറില്‍ 35 ലക്ഷം രൂപ പിന്‍വലിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ പലപ്രാവശ്യമായി 10 ലക്ഷം, 5 ലക്ഷം, 3ലക്ഷം, 1.5 ലക്ഷം എന്നീ തുകകളും പിന്‍വലിച്ചെന്നാണ് സൊസൈറ്റിയുടെ വിശദീകരണം.

ബാക്കിയുള്ള 12 ലക്ഷത്തോളം രൂപ ഓരോമാസവും തവണകളായി നല്‍കാമെന്ന് സംഘവുമായി ധാരണയുണ്ടായിരുന്നതയും ഭരണസമിതി പറയുന്നു. കഴിഞ്ഞ 12, 16 തീയതികളിലായി 1,20,000 രൂപയും നിക്ഷേപത്തില്‍നിന്ന് നല്‍കിയിട്ടുണ്ടെന്ന് സൊസൈറ്റി ഭരണസമിതി കുറുപ്പില്‍ പറയുന്നു. എന്നാല്‍ ഒടുവില്‍ നിക്ഷേപിച്ചത് 35 ലക്ഷം രൂപയാണെന്നും ഇതില്‍ 25 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നുമാണ് സാബുവിന്റെ ബന്ധുക്കള്‍ പറയുന്നത്. ബാങ്ക് ജീവനക്കാരില്‍ നിന്നുണ്ടായ മോശം അനുഭവം സാബുവിനെ വല്ലാതെ തളര്‍ത്തിയതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അതേസമയം സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് എന്നിവര്‍ക്കെതിരെയാണ് നടപടി. റൂറല്‍ ഡെവലപ്‌മെന്റ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയുടെ ബോര്‍ഡ് മീറ്റിങ്ങില്‍ ആണ് തീരുമാനം. സിപിഎം ഭരിക്കുന്ന ബാങ്കില്‍, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സാബുവിന് തുക നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker