നിരീശ്വരവാദി ആയതിനാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കില്ല, മഴ ലഭിക്കന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് എം.എം മണി
കൊച്ചി: മഴ ലഭിക്കാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവും വൈദ്യുതി മന്ത്രിയുമായ എം.എം മണി. മഴ കുറഞ്ഞതിനാല്‍ ഗുരുതര പ്രതിസന്ധി വരുമെന്നും അതൊഴിവാക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നുമാണ് മുതിര്‍ന്ന എം.എം മണി പറഞ്ഞത്. നിരീശ്വരവാദിയായതിനാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കില്ല. പക്ഷേ നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കണം. മഴ പെയ്തില്ലെങ്കില്‍ ഞങ്ങള്‍ ആപത്തിലാണെന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കണം. ഇല്ലെങ്കില്‍ കട്ടപ്പൊകയാണ്. സര്‍വമത പ്രാര്‍ത്ഥനയായായാലും കുഴപ്പമില്ലെന്നും എം.എം മണി പറഞ്ഞു. എറണാകുളം ജില്ലയിലെ പാലക്കുഴ പഞ്ചായത്തില്‍ വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം.
മഴ ലഭ്യതയിലെ കുറവ് മൂലം വൈദ്യുതി നിയന്ത്രണം അനിവാര്യമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ ആഹ്വാനം. അതേസമയം ഓഗസ്റ്റ് ഒന്നിന് കെഎസ്ഇബി യോഗം ചേര്‍ന്നുണ്ട്. അണക്കെട്ടുകളിലെ ജനനിരപ്പടക്കം വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.