Home-bannerKeralaNewsRECENT POSTS
കെ.എസ്.യു എം.ജി സര്‍വ്വകലാശാല മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
കോട്ടയം: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.ജി സര്‍വ്വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെഎസ് യു നേതാവ് അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു എംജിയിലേക്ക് മാര്‍ച്ച് നടത്തിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ എത്തിയാണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ ഉദ്ഘാടന ശേഷം ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്ത് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷാവസ്ഥയായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ടിയര്‍ ഗ്യാസും പ്രയോഗിച്ചു. പോലീസിനു നേരെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വലിയ തോതിലുള്ള പ്രകോപനമാണ് ഉണ്ടായത്. പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News