കോഴിക്കോട്:കുടുംബത്തെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവും യുവതിയും പോലീസ് പിടിയില്‍. കോഴിക്കോട് കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരുടേയും പങ്കാളികളുടെ പരാതിയിലാണ് പൊലീസ് നടപടി.
വിവാഹവീട്ടിലെ ഗാനമേളയില്‍ പാട്ടുപാടാന്‍ എത്തിയപ്പോഴാണ് ഷമ്മാസ് യുവതിയുമായി പരിചയത്തിലായത്്. തുടര്‍ന്ന് പരസ്പരം ഫോണ്‍നമ്പറുകള്‍ കൈമാറുകയും പ്രണയത്തിലാവുകയും ചെയ്തു. ബന്ധം ദൃഡമായതോടെ മക്കളെയും കുടുംബത്തേയും ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടുകയായിരുന്നു.
ആഗസ്റ്റ് 30 തിന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് യുവാവിന്റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവതിയുടെ ഭര്‍ത്താവ് നല്ലളം സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയാണെന്ന് വ്യക്തമാകുകയായിരുന്നു. യുവാവിന് ഭാര്യയും മൂന്ന് മക്കളും യുവതിക്ക് ഭര്‍ത്താവും ഒരു മകളുമുണ്ട്.