കോട്ടയം: കൊവിഡ് പ്രതിരോധത്തിന്റെ ബാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാ വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങിയ അഞ്ഞൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.ലോക്ക് ഔട്ട് നിലവില്‍ വന്ന് രണ്ട് ദിവസത്തിനുശേഷം 628 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്.ഇന്നുമാത്രം 122 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ചങ്ങനാശേരിയില്‍ മാത്രം 100 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കാഞ്ഞിരപ്പള്ളിയില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.പാലാ,കാഞ്ഞിരപ്പള്ളി,വൈക്കം എന്നിവിടങ്ങളിലും നടപടികള്‍ കര്‍ശനമാക്കി.
അനാവശ്യമായി നിരത്തുകളില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയിലായാല്‍ വലിയ നൂലാമാലകളാവും പിന്നീട് വാഹനം പുറത്തെത്തിയ്ക്കണമെങ്കില്‍ കൈക്കൊള്ളേണ്ടി വരിക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News