EntertainmentNationalNews

‘വിക്രം’ ഒന്നാമത്, ‘കെജിഎഫി’നും ‘ആര്‍ആര്‍ആറി’നുമൊപ്പം സാമ്രാട്ട് പൃഥ്വിരാജ്;മലയാളത്തിൽ നിന്നും ഒറ്റ ചിത്രം മാത്രം, 2022 ഐഎംഡിബി ടോപ് ടെന്‍ ഇങ്ങനെ

മുംബൈ:ഇന്ത്യന്‍ സിനിമ 2022ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ കൊവിഡ് പ്രതിസന്ധി കാലം കഴിഞ്ഞ് പുതിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ രചിക്കപ്പെടുന്ന കാഴ്ച്ചയാണ്. ആര്‍ആര്‍ആര്‍, കെജിഎഫ്, പുഷ്പ എന്നീ തെന്നിന്ത്യന്‍ സിനിമകള്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായി. എന്നാല്‍ ബോളിവുഡ് സിനിമകളുടെ ഇതുവരെ കാണാത്ത പരാജയമാണ് ഇത്തവണ കാണാനായത്. വലിയ ബജറ്റില്‍ റിലീസ് ചെയ്ത പല സിനിമകള്‍ക്കും മുടക്കുമുതല്‍ പോലും തിരിച്ച് പിടിക്കാനായില്ല. ബോളിവുഡ് സിനിമകളായ ധാക്കഡും സാമ്രാട്ട് പൃഥ്വിരാജും ബോക്‌സ് ഓഫീസില്‍ കിതച്ച് തളര്‍ന്നപ്പോള്‍ ഗംഗുഭായ് കത്തിയാവടിക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.

എന്നാല്‍ തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ എത്തിയ ബോളിവുഡ് അടക്കമുള്ള സിനിമകള്‍ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. ഐഎംഡിബി പട്ടിക പരിശോധിക്കുമ്പോള്‍ 2022ലെ മികച്ച ജനപ്രിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്കൊപ്പം ബോളിവുഡ് സിനിമകളും ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത് തമിഴ് ചിത്രം ‘വിക്രം’ ആണ്. രണ്ടാം സ്ഥാനത്ത് കെജിഎഫ് രണ്ടാം ഭാഗവും മൂന്നാം സ്ഥാനത്ത് കാശ്മീര്‍ ഫയല്‍സും ആണ്. ‘ഹൃദയം’,’ആര്‍ആര്‍ആര്‍’, ‘എ തേഴ്‌സ് ഡേ’, ‘ജുന്ദ്’, ‘റണ്‍വേ 34’, ‘ഗംഗുഭായ് കത്തിയവാടി’, ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്നിങ്ങനാണ് ലിസ്റ്റ്.

തിയേറ്ററില്‍ വന്‍ വിജയത്തിന് ശേഷം ജൂലൈ എട്ടിനാണ് വിക്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ഐഎംഡിബി പട്ടികയിലെ ആദ്യ സ്ഥാനത്താണ് വിക്രം ഉള്ളത്. 8.6 ആണ് സിനിമയുടെ റേറ്റിങ്. ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണവും കളക്ഷനുമാണ് നേടാനായിരുന്നത്. ഹോട്ട് സ്റ്റാറിലൂടെ സിനിമയുടെ സട്രീമിങ്. രണ്ടാം സ്ഥാനത്ത് കെജിഎഫ് രണ്ടാം ഭാഗമുള്ളത് ഒരു പോയന്റിന്റെ വ്യത്യാസത്തില്‍ മാത്രമാണ്. 8.5 ആണ് കെജിഎഫിന്റെ റേറ്റിങ്. ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂണ്‍ മൂന്ന് മുതലാണ് ആമസോണ്‍ പ്രൈംമിലൂടെ ഒടിടി റിലീസ് ആയി എത്തിയത്.

വന്‍ വിവാദങ്ങള്‍ക്ക് ഇടയായ സിനിമയായിരുന്നു ‘ദി കാശ്മീര്‍ ഫയല്‍സ്’. സീ5ലൂടെ ഒടിടി റിലീസായി എത്തിയ ചിത്രം പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 8.3 ആണ് ചിത്രത്തിന്റെ റേറ്റിങ്. ലിസ്റ്റില്‍ ഇടം നേടിയ ഒരേയൊരു മലയാള സിനിമ ‘ഹൃദയം’ ആണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തിന്റെ റേറ്റിങ് 8.1 ആണ്. തിയേറ്റര്‍ റിലീസിന് ശേഷവും ഒടിടിയില്‍ എത്തിയപ്പോഴും സ്വീകര്യത ലഭിച്ച ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. നെറ്റ്ഫ്ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചതിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 8.0 ആണ് സിനിമയുടെ റേറ്റിങ്.

ആറാം സ്ഥാനത്തുള്ള ‘ എ തേഴ്‌സ് ഡേ’യ്ക്ക് 7.8 ആണ് റേറ്റിങ് ലഭിച്ചിരിക്കുന്നത്. ഏഴാമത് എത്തിയ ‘ജുന്ദി’ന് 7.4 ഉം റണ്‍വേ 34ന് 7.1മാണ് ലഭിച്ചിരിക്കുന്ന റേറ്റിങ്. അടുത്തിടെയിറങ്ങിയ ബോളിവുഡ് സിനിമകളില്‍ മികച്ച സിനിമയായ ഗംഗുഭായ് കത്തിയാവടിക്കും വന്‍ പരാജയമായ ‘സാമ്രാട്ട് പൃഥ്വിരാജി’നും ഒരേ സ്ഥാനമാണ്. 7.0 ആണ് രണ്ട് സിനിമകളുടെയും റേറ്റിങ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker