ന്യൂഡല്‍ഹി: റെസ്റ്റോറന്റുകളില്‍ മദ്യം വിളമ്പാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. തീന്‍മേശയിലും ഹോട്ടല്‍ മുറികളിലും മദ്യം വിളമ്പാം. അതേസമയ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ബാറുകള്‍ അടഞ്ഞ് തന്നെ കിടക്കും. നേരത്തെ ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും മദ്യം വിളമ്പാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയിരുന്നില്ല.
റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മദ്യം വിളമ്പാന്‍ ആവശ്യമായ അനുമതി നല്‍കാന്‍ മനീഷ് സിസോദിയ എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തിന്റെ റവന്യൂ നഷ്ടം കൂടി കണക്കിലെടുത്താണ് നടപടി.
കേന്ദ്രസര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം രാജ്യമൊട്ടാകെ ബാറുകള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം അസം, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ റെസ്റ്റോറന്റുകളില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഡല്‍ഹി സര്‍ക്കാരിന്റു തീരുമാനം. റെസ്റ്റോറന്റുകളില്‍ മദ്യം വിളമ്പാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ റെസ്റ്റോറന്റ് അസോസിയേഷന്‍ ഡല്‍ഹി എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് കത്ത് നല്‍കിയിരുന്നു.